എന്താണ് അംക്യലോസിസ് സ്പോണ്ടിലൈറ്റിസ് ?
നട്ടെല്ലിന് സ്ഥായിയായ നീർക്കെട്ടും , വൈകല്യവും , ചലനശേഷിക്കുറവും ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് അംക്യലോസിസ് സ്പോണ്ടിലൈറ്റിസ് . ശരീരത്തിൽ ഉണ്ടാകുന്ന ഓട്ടോഇമ്മ്യൂൺ റെസ്പോൺസ് ( അഥവാ ശരീരം തന്നെ സ്വയം അതിലെ കോശങ്ങളെ നശിപ്പിക്കുന്ന ഒരു അവസ്ഥ ) മൂലം നട്ടെല്ലിലേയോ മറ്റ് എതെങ്കിലും സന്ധികളിലെയോ കോശങ്ങളെ നശിപ്പിച് തേയിമാനം ,ചലനശേഷിക്കുറവ് ,ജോയിന്റ് ഫ്യൂഷൻ (സന്ധികളിലെ എല്ലുകൾ ഒട്ടിച്ചേരുകയും സന്ധികളുടെ ചലനശേഷി നഷ്ട്ടപ്പെടുന്നതുമായുള്ള അവസ്ഥ ) എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്നു എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത .
എന്താണ് ഇതിന്റെ പ്രേത്യേകത
യുവാക്കളിൽ കണ്ടു വരുന്ന ഒരു അപൂർവ വാതരോഗമാണ് ആംക്യലോസിസ് സ്പോണ്ടിലൈറ്റിസ് . സ്ത്രീകളിലും പുരുഷന്മാരിലും ഈ രോഗം കണ്ടുവരുന്നുണ്ടെങ്കിലും പുരുഷന്മാരിലാണ് അധികവും റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത് .ഇതിൽ കൂടുതലും പേർ 15 നും 45 നും ഇടയിൽ പ്രായം ഉള്ളവരാണ് നടുവേദന യാണ് പ്രധാനമായും രോഗലക്ഷണമായി കണ്ടുവരുന്നത് .അതുകൊണ്ട് തന്നെ ഡിസ്ക് ബൾജ് ,സ്പോണ്ടിലൈറ്റിസ് ,മെക്കാനിക്കൽ ബാക്ക്പെയിൻ എന്നിവയായി തെറ്റിദ്ധരിക്കപ്പെടുകയും തന്മൂലം തെറ്റായ ചികിൻസ രീതികൾ പിന്തുടർന്ന് മറ്റ് ഗുരുതര പ്രത്യാഘാതങ്ങളേക് രോഗി ചെന്ന് ചേരുകയും ചെയ്യും . ചികിത്സയിലുണ്ടാകുന്ന ഈ കാലതാമസം പ്രരംഭഘട്ട ചികിത്സകൊണ്ട് എളുപ്പം ചികിൽസിച്ചു ബേധമാക്കാവുന്ന ഈ അസുഖത്തെ ഏറെ ഗുരുതരമായ അവസ്ഥകളിലേക് തള്ളിവിടുന്നു .അതിനാൽ തന്നെ നിങ്ങളുടെ നടുവേദന അംക്യലോസിസ് സ്പോണ്ടിലൈറ്റിസ് അല്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആത്യാവശ്യമാണ് ..
രോഗലക്ഷണങ്ങൾ എന്തൊക്കെ ??
രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള നടുവേദനയും കുനിയാനുള്ള ബുദ്ധിമുട്ടും ആണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ വിശ്രമിക്കുമ്പോൾ വേദന വർധിക്കുകയും ജോലികൾ ചെയ്യുമ്പോൾ ആശ്വാസം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് ഈ രോഗത്തിൻറെ മറ്റൊരു പ്രത്യേകത .. ചിലരിൽ നേരിയ പണിയും ,ക്ഷീണവും തളർച്ചയും ഒക്കെ പ്രാരംഭഘട്ടത്തിൽ കണ്ടെന്ന് വരാം .കാലം കടന്നുപോകുന്നതനുസരിച്ചു നട്ടെല്ലിൻറെ ചലനശേഷി നഷ്ടപ്പെടുകയും നെഞ്ചിന്റെ വികാസ ക്ഷമതയും കുറഞ് ശ്വാസതടസം പോലെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം .. പിന്നീട് പലവിധ വൈകല്യങ്ങൾ രോഗിയിൽ കണ്ടുവരാറുണ്ട് ..
രോഗത്തിൻറെ സങ്കീർണതകൾ എന്തൊക്കെ ???
ഏറ്റവും പ്രധാനം ചലനശേഷിയിലുണ്ടാകുന്ന നഷ്ടം തന്നെയാണ് . ബാല്യ യൗവനങ്ങളിൽ തന്നെ രോഗബാധിതർ ആയവർ മധ്യവയസ്കർ ആകുമ്പോൾ തന്നെ നടക്കാനും കഴുത്തു ചലിപ്പിക്കാനും ഉള്ള കഴിവ് നഷ്ട്ടപ്പെട്ടുപോകുന്നതായി കാണാം .കശേരുക്കൾ ഒട്ടിപ്പിടിക്കുന്നതിനാൽ ശരീരം വില്ലുപോലെ മുമ്പിലോട്ട് വളയുന്നു അതിനാൽ കാൽമുട്ടുകൾ മുന്നിലോട്ട് മടക്കി അൽപ്പം ബുദ്ധിമുട്ടിയാണ് ഈ രോഗബാധിതർ നടക്കാറുള്ളത് കശേരുക്കൾക് കട്ടികുറഞ്ഞ പൊട്ടലുണ്ടാകാനും അത് പിന്നീട് കൂൻ പോലെയുള്ള അവസ്ഥകൾ ഉണ്ടാകാനും ശ്വസനപ്രക്രിയ പോലും തടസപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുകയും ചെയ്യും . കണ്ണുകളിൽ ഉണ്ടാകുന്ന കാഴ്ച മങ്ങൽ നീർക്കെട്ട് എന്നിവയും ഇതിന്റെ ലക്ഷണങ്ങൾ ആകാം ..
ഫിസിയോതെറാപ്പി ചികിത്സ എങ്ങനെ ?
പ്രാരംഭഘട്ടത്തിലെ ഫിസിയോതെറാപ്പി ചികിത്സ അംക്യലോസിങ് സ്പോണ്ടിലൈറ്റിസ് രോഗികൾക്ക് ഒരുപാട് ഗുണകരമായേക്കാം .രോഗം മൂർച്ഛിക്കുന്നത് മന്ദഗതിയിലാക്കാനും വേദന കുറയ്ക്കാനും വൈകല്യങ്ങൾ ഉണ്ടാകുന്നത് തടയാനും ഇത് സഹായകമാകും എന്ന് മാത്രമല്ല ചലനശേഷി നിലനിർത്താനും ഇതുകൊണ്ട് സാധിക്കും .മെഡിക്കൽ സയൻസിന് ഏറെ പരിമിതികൾ ഉള്ള രോഗാവസ്ഥയാണെങ്കിലും ഫിസിയോതെറാപ്പിയിലൂടെ ഒരു പരിധിവരെ ഈ രോഗത്തെ പ്രതിരോധിക്കാനാകും .ഫിസിയോതെറാപ്പിയിലെ എക്ടറോതെറാപ്പി ചികിത്സാരീതിയിലൂടെ വേദന കുറയ്ക്കാനും നട്ടെലിനെ സപ്പോർട് ചെയ്ത നിലനിർത്തുന്ന പേശികൾ അഥവാ പാരസ്‌പൈനൽ പേശികൾക്ക് ബലം നൽകാനും സഹായിക്കുന്നു . എന്നാൽ ഇതോടൊപ്പമുള്ള മൊബിലൈസഷൻ , ഓരോ രോഗിയ്ക്കും അനുസൃതമായുള്ള വ്യായാമങ്ങൾ , സോഫ്റ്റ് ടിഷ്യു മാനിപ്പുലേഷൻ , എന്നിങ്ങനെയുള്ള നൂതന ചികിത്സാരീതികളും ചേരുമ്പോഴാൾ മാത്രമാണ് രോഗം നിയന്ദ്രിച്ചു നിർത്താൻ സാധിക്കുന്നത് .. എന്നാൽ എക്ടറോതെറാപ്പി ഉപകരണങ്ങളുടെ അനാവശ്യ ഉപയോഗവും തെറ്റായ വ്യായാമമുറകളും ചിലപ്പോൾ രോഗത്തെ കൂടുതൽ മൂര്ധന്യാവസ്ഥയിലേക് കൊണ്ടുചെന്ന് എത്തിച്ചേക്കാം . അതുകൊണ്ട് തന്നെ അംഗീകൃതമായ സ്ഥാപങ്ങളിൽ നിന്ന് തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ് .
Dr.Gayathri Rajeevan
Senior Consultant Physiotherapist
Rebounds Physiotherapy And Rehabilitation Center
BPT,MPT( Cardiorespiratory),MIAP
Commenti