ഉപ്പൂറ്റിവേദന നിസാരക്കാരനോ ?
- rebounds physiotherapy clinic
- Jan 4, 2024
- 2 min read
തണുപ്പുള്ള സമയങ്ങളിൽ അതിരാവിലെ ഉറക്കം എഴുനെല്കുമ്പോൾ കാലിന്റ ഉപ്പുറ്റിൽ അമിതമായ വേദന അനുഭവപ്പെടാറുണ്ടോ ? ഏറെനേരം നിൽകുമ്പോൾ കാലുകളിൽ വേദന അനുഭവപ്പെടാറുണ്ടോ? തണുപ്പ്കാലലകളിൽ ഈ ബുദ്ധിമുട്ട് അതികരിക്കുന്നതായ് തോന്നാറുണ്ടോ ? എങ്കിൽ നിങ്ങളും ഓരു പ്ലാന്റർ ഫേഷ്യയ്റ്റിസ് രോഗി ആയിരിക്കാം.
എന്താണ് പ്ലാൻറ്റാർ ഫേഷ്യയ്റ്റിസ് ..?
കാൽപ്പാദങ്ങളെ സംരക്ഷിക്കുന്ന ഒരു ബന്ധിത ടിഷ്യു ആണ് പ്ലാൻറ്റാർ ഫേഷ്യ. അമിത ശരീരഭാരം, പ്രായാധിക്യം മൂലമുള്ള പേശികളിലെ ഘടനാ വ്യതിയാനങ്ങൾ , മിനുസമുള്ള തറയിൽ തുടർചർച്ചയായി നിന്നുകൊണ്ടുള്ള നിത്യ ജോലികളോ മറ്റ് വ്യായാമങ്ങളോ ചെയ്യുന്നത് , മറ്റ് സന്ധി സംബന്ധിത രോഗങ്ങൾ എന്നിവ മൂലം , പ്ലാൻറ്റാർ ഫേഷ്യയിൽ ഏർപ്പെടുന്ന ഘടനാ വ്യതിയാനങ്ങളും അമിത സമ്മർദ്ദവും കോശാവരണങ്ങൾക്കിടയിൽ നീർക്കെട്ട് രൂപപ്പെടാനും, തൽഫലമായി കാലിന്റെ ഉപ്പൂറ്റിയിലും അനുബന്ധ പേശികളിലും അതി കഠിനമായ വേദന അനുഭവപ്പെടാനും കാരണമായേക്കാം . ഈ രോഗാവസ്ഥയാണ് പ്ലാൻറ്റാർ ഫേഷ്യയ്റ്റിസ് എന്ന് അറിയപ്പെടുന്നത് . പ്ലാന്റാർ ഫേഷ്യയ്റ്റിസ് സാധാരണയായി കുത്തുന്ന വേദനയ്ക്ക് കാരണമാകുന്നു, ഇത് രാവിലെ എണീക്കുമ്പോൾ ആദ്യ ചുവടുകളിൽ തുടങ്ങുന്നു. എന്നാൽ എന്നാൽ ചലിച്ചുതുടങ്ങുന്നതോടെ, സാധാരണഗതിയിൽ വേദന കുറയുന്നതായി കാണാം , പക്ഷേ ദീർഘനേരം നിന്നതിന് ശേഷമോ അല്ലെങ്കിൽ ഇരുന്നതിനുശേഷം എഴുന്നേറ്റു നിൽക്കുമ്പോഴോ അത് തിരിച്ചെത്തിയേക്കാം.
പ്ലാന്റാർ ഫേഷ്യയ്റ്റിസിന്റെ പ്രാഥമിക ലക്ഷണങ്ങൾ
പ്ലാൻറ്റാർ ഫേഷ്യയ്റ്റിസ് രോഗികളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണം ഉപ്പൂറ്റിയിലോ കണംകാലിലോ പാദത്തിൻ്റെ മധ്യഭാഗത്തോ ആയി അനുഭവപ്പെടുന്ന വേദന തന്നെയാണ്. അത് രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ കാലുകൾ തറയിൽ കുത്തുമ്പോൾ അതികഠിനമായി തോന്നുകയും, കുറച്ചുനേരം നടന്നു കഴിയുമ്പോൾ കുറയുന്നതായും തോന്നാം.
ഒരുപാട് നേരം തുടർച്ചയായി നിൽക്കുമ്പോഴോ, മിനുസമാർന്ന തറയിൽ നിരന്തരം നടക്കുമ്പോഴോ ഈ വേദന അധികരിച്ചേക്കാം. ഭാരം തൂക്കിയെടുത്തുകൊണ്ട് അൽപ്പനേരം നിന്നുകഴിഞ്ഞാൽ പ്ലാൻറ്റാർ ഫേഷ്യയ്റ്റിസ് രോഗികളിൽ വേദന അധികരിക്കുന്നതായി കണ്ടിട്ടുണ്ട് . പ്രായമായവരിലും ജോലി സംബന്ധമായി ദീർഘനേരം നിൽക്കുന്നവരിലും അമിത ഭാരം ഉള്ളവരിലും കൂടുതലായി കണ്ടുവരുന്ന ഈ രോഗം ശൈത്യകാലങ്ങളിൽ അധികരിക്കുന്നതായി കാണാം.
പ്ലാൻറ്റാർ ഫേഷ്യയ്റ്റിസ്ൻ്റെ പരിണിതഫലം എന്ത് ?

ഉപ്പൂറ്റി വേദന നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല . കൃത്യമായ ശുസ്രൂഷയും പരിചരണവും ലഭിച്ചില്ലെങ്കിൽ കൽക്കേനിയൽ സ്പർ എന്ന കൂടുതൽ മോശമായ രോഗാവസ്ഥയിലേക്ക് എത്തിപ്പെടാം. പ്ലാൻറ്റാർ ഫേഷ്യയിൽ ഏർപ്പെടുന്ന അമിത നീരും വലിച്ചിലും കൊണ്ട്, അസ്ഥികളുടെ പുറമെയുള്ള പാളിയായ പെരിഓസ്‌റ്റിയതിന് മുകളിൽ അമിതമായ വലിവ് ബലം അനുഭവപ്പെടുകയും, തൽഫലമായി പെരി ഓസ്റ്റിയം എന്ന ഈ അസ്ഥി ആവരണം, അസ്ഥിയിൽ നിന്ന് വിട്ട് മാറി അൽപ്പം ഉയർന്ന് നിൽക്കുന്നതായി കാണപ്പെടുന്നു. ഇത്തരം സാഹചര്യത്തിൽ അസ്തിയ്ക്കും അസ്ഥിആവരണത്തിനും ഇടയിൽ ഒരു അനാവശ്യ അകലം രൂപപ്പെടാനും ഇത് ഈ ഭാഗത്തു അസ്ഥി വളർച്ച ഉണ്ടാകാനും കാരണമാകാം. ഇത് കാൽപ്പാദങ്ങളിൽ അസ്ഥികോശ നിർമിതമായ മുള്ളുകൾ പോലെ , കൂർത്ത അഗ്രങ്ങളോടെ കാണപ്പെടുന്നു. ഇത് അതികഠിനമായ വേദനയായി പരിണമിച്ചു രോഗിയുടെ ദൈന്യന്തിന ജീവിതത്തെ പോലും ബാധിച്ചേക്കാം. ശസ്ത്രക്രിയ പോലെയുള്ള ഉപാധികൾ പോലും തേടേണ്ടി വരുന്ന രോഗികളും കുറവല്ല . ആയതിനാൽ നേരത്തെയുള്ള ചികിത്സ ഏറെ നിർണായകമാണ്.
എങ്ങനെ നേരിടാം ?
കൃത്യമായ വ്യായാമം, ഫിസിയോതെറാപ്പി, ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവ കൊണ്ട് തന്നെ പൂർണമായി ഭേദമാക്കാവുന്ന ഒരു രോഗമാണ് ഇത്. ചികിത്സയോടൊപ്പം രോഗകാരണം ബയോമെക്കാനിക്കൽ തിയറികൾ ഉപയോഗിച്ച് കണ്ടെത്തി പരിഹാരം കണ്ടെത്തുന്നത്, പിന്നീട് ഒരിക്കലും രോഗലക്ഷണങ്ങൾ നിങ്ങളിൽ തുടർന്ന് പ്രത്യക്ഷമാകാതിരിക്കാൻ സഹായിക്കും. പരിശീലനം സിദ്ധിച്ച ഒരു ഫിസിയോതെറാപ്പി ഡോക്ടറുടെ സഹായത്തോടെ ഈ ഒരു ചികിത്സാ രീതിയും നിങ്ങൾക്ക് അവലംബിക്കാൻ സാധിക്കും .
Prepared By
Dr. Gayathri K V
BPT,MPT (Cardiorespiratory),MIAP
Commentaires