കുറച്ചു നേരം കമ്പ്യൂട്ടറിനു മുന്നിൽ ചിലവഴിക്കുമ്പോഴോ, രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോഴോ, മൊബൈൽ ഫോണിൽ സമയം ചിലവഴിക്കുമ്പോഴോ കഠിനമായ കഴുത്തു വേദന അനുഭവപ്പെടാറുണ്ടോ..?? നിസ്സാരം എന്ന് നമ്മൾ തള്ളിക്കളയുന്ന കഴുത്തു വേദന ചിലപ്പോൾ വരാൻ പോകുന്ന ഗുരുതര ആരോഗ്യ പ്രേശ്നങ്ങളുടെ സൂചന മാത്രമായിരിക്കാം.. നേരത്തെ തന്നെ കാരണം കണ്ടെത്തി ചികിത്സ തേടുന്നതാണ് ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും ഉത്തമം.
കഴുത്തു വേദനയുടെ കാരണങ്ങൾ എന്തൊക്കെ..?
കഴുത്തുവേദന ഒരു ലക്ഷണം മാത്രമാണ് അതിന്റെ കാരണങ്ങൾ പലതാകാം. ചെറിയ പേശി സംബന്ധമായ വേദനകൾ തുടങ്ങി ഡിസ്ക് സംബന്ധമായ രോഗങ്ങൾവരെ ഇവയിൽ ഉൾപ്പെടാം. പലപ്പോഴും തലവേദനയോടുകൂടിയതോ ഷോൾഡർ വരെ നീണ്ടു നിൽക്കുന്നതോ ആയ കഴുത്തു വേദനകളെ അവഗണിക്കുമ്പോൾ അതിനു പിന്നിൽ ഒളിച്ചിരിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് നാം ബോധപൂർവം മറക്കുന്നു എന്നുള്ളതാണ് സത്യം.. എന്നാൽ തുടക്കത്തിൽ എളുപ്പം ചികിൽസിച്ചു മാറ്റാവുന്ന ഇത്തരം അസുഖങ്ങളെ വില്ലന്മാരാക്കുന്നത് ചികിത്സയിൽ ഉണ്ടാകുന്ന ഈ കാലതാമസം തന്നെയാണ്.
വേദനയ്ക് കാരണമാകുന്ന അസുഖങ്ങളിൽ ചിലത് ഇവയൊക്കെയാണ്..
1.ഡിസ്‌കുകള്‍ ക്ഷയിക്കുന്നത്
നട്ടെല്ല് 33 കശേരുക്കളാൽ നിർമിതമാണ് ഇതിൽ 7 എണ്ണം കഴുത്തിലായി കാണപ്പെടുന്നു.കഴുത്തിലെ കശേരുക്കളും ഡിസ്‌കുകളും പ്രായത്തിനനുസരിച്ച് ക്ഷയിക്കും. തന്മൂലം കഴുത്തില്‍ വിട്ടുമാറാത്ത അല്ലെങ്കില്‍ സ്ഥിരമായ വേദന അനുഭവപ്പെടാം. ഇവ ചിലപ്പോൾ കഴുത്തിൽ നിന്നും പുറപ്പെടുന്ന സ്‌പൈനൽ നർവുകളെ ബാധിക്കാനും സാധ്യതയുണ്ട്. കൈകളിലേക്ക് വ്യാപിക്കുന്ന കഴുത്തുവേദന, കൈകഴപ്പും ബലക്കുറവും എന്നിങ്ങനെയുള്ള രോഗ ലക്ഷണങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. പ്രാരംഭ ഘട്ടത്തിലെ ചികിത്സ കൊണ്ട് പൂർണമായും ബേധമാക്കാവുന്ന ഈ അസുഖം പഴക്കം ചെല്ലുന്നതിന് അനുസരിച് കൂടുതൽ സങ്കീർണമായേക്കാം, രോഗം മൂർച്ഛിച്ച അവസ്ഥയിൽ ഫിസിയോതെറാപ്പിയിലൂടെ വേദന കൈ കഴപ്പ് പോലെയുള്ള രോഗലക്ഷണങ്ങൾ ഒരു പരിധിവരെ പിടിച്ചു നിർത്താം എങ്കിലും രോഗി പൂർണ സുഖം പ്രാപിക്കും എന്ന് അവകാശപ്പെടാൻ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ശസ്ത്രക്രിയ പോലുള്ള ചികിത്സകൾ ആണ് അഭികാമ്യം.
2.തെറ്റായ പൊസിഷനിൽ ഉള്ള ഉറക്കം
തോളിലോ പുറകിലോ കഴുത്തിലോ കാഠിന്യമോ വേദനയോ അനുഭവപ്പെടുന്നത് തെറ്റായ പൊസിഷനിൽ ഉള്ള ഉറക്കത്തെ സൂചിപ്പിക്കുന്നു . ഇത് കൂടാതെ ഉപയോഗിക്കുന്ന തലയിണകളുടെ എണ്ണം, കട്ടിലിന്റെ പോരായ്മകൾ എന്നിവയെല്ലാം കഴുത്തുവേദനയ്ക് കാരണമാകാം.പലപ്പോഴും ഉറങ്ങി എഴുന്നേൽക്കുമ്പോൾ കഴുത്തു വേദന അധികരിക്കുന്നതായി രോഗികൾക് അനുഭവപ്പെടാറുണ്ട്. Postural correction കൊണ്ട് മാത്രം ഈ അവസ്ഥയിൽ വ്യത്യാസം വരുത്താൻ സാധിക്കും മാത്രമല്ല നീണ്ടു നിൽക്കുന്ന ചികിത്സകൾ ഒന്നും തന്നെ ഇവിടെ ആവശ്യമില്ല..
3.സമ്മര്‍ദ്ദവും ഉത്കണ്ഠയും
സമ്മര്‍ദ്ദം കഴുത്തിലെ പേശികളിൽ സ്പാസം പോലുള്ള അവസ്ഥകൾ ഉണ്ടാക്കിയേക്കാം .ഇവ പിന്നീട് കഴുത്തുവേദനയ്ക്കും കാരണമാകാം.. തലവേദനയോട് കൂടിയ കഴുത്തുവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഫിസിയോതെറാപ്പിയിലെ റീലാക്സിയേഷൻ ടെക്‌നിക്, ബ്രീതിങ് വ്യായാമങ്ങൾ എന്നിവ ടെൻഷൻ, ഉത്കൺo എന്നിവയെ കുറച്ച് നല്ല മാനസിക ആരോഗ്യം പ്രധാനം ചെയ്യും.
4.ടോര്‍ട്ടികോളിസ്
കഴുത്തിലെ പ്രധാന പേശിയായ ട്രാപ്പീസിയസ് പേശികളിൽ ഏർപ്പെടുന്ന നിയന്ത്രണാതീതമായ സ്പാസം അഥവാ പേശീക്ലമം ആണ് ഈ അവസ്ഥയ്ക്ക് കാരണം,. കഠിനമായ വേദന, കഴുത്ത് ഒരു വശത്തേക് വളഞ്ഞു പോകൽ എന്നിങ്ങനെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടു വരുന്നു. ഫിസിയോതെറാപ്പിയിലൂടെ പൂർണമായും ഭേദമാക്കാവുന്ന ഒരു അവസ്ഥയാണ് ഇത്.
5.ബ്രാക്കിയല്‍ പ്ലെക്‌സസ് പരിക്ക്
കഴുത്തിലെ സുഷുമ്നാ നാഡിയെ കൈകളുമായി ബന്ധിപ്പിക്കുന്ന ഞരമ്പുകളുടെ ഒരു കൂട്ടമാണ് ബ്രാക്കിയല്‍ പ്ലെക്‌സസ്. കഴുത്തിനേൽക്കുന്ന പരിക്കുകൾ ചിലപ്പോൾ ബ്രേക്കിയൽ പ്ലക്സ്നും ബാധിച്ചേക്കാം. കൈകളിലെ ചില പ്രേത്യേക പേശികളുടെ തളർച്ച, അതി കഠിനമായ വേദന എന്നിങ്ങനെ ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ കുറച്ച് ഗുരുതരമാണ്. ചെറിയ പരിക്കുകൾ ഫിസിയോതെറാപ്പിയിലൂടെ ബേധമാക്കാൻ സാധിക്കുമെങ്കിലും വലിയ പരിക്കുകൾ പൂർണമായും ബേധമാക്കുക സാധ്യമല്ല.
6.ചില അപൂര്‍വ കാരണങ്ങള്‍
റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്,
കാന്‍സര്‍,
ഗുരുതരമായ പരിക്ക്,
ഞരമ്പുകള്‍, കശേരുക്കള്‍, അല്ലെങ്കില്‍ സുഷുമ്നാ നാഡി എന്നിവയ്ക്ക് കേടുപാടുകള്‍,
അണുബാധ,
അസ്ഥി വൈകല്യങ്ങള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കഴുത്ത് വേദനക്ക് പിന്നില്‍ ഉണ്ടാവുന്നുണ്ട്.
ചികിത്സ എങ്ങനെ??
കഴുത്തു വേദന ചികിൽസിച്ചു ബേദമാക്കാൻ ഏറ്റവും നല്ല ചികിത്സ രീതി ഫിസിയോതെറാപ്പി തന്നെയാണ്..മാനുവൽ തെറാപ്പി, ഇലക്ട്രോ തെറാപ്പി, സോഫ്റ്റ് ടിഷ്യൂ മാനിപ്പുലേഷൻ, ത്രസ്റ്റ്, മാനിപ്പുലേഷൻ, എക്സർസൈസ് തെറാപ്പി, അക്വാട്ടിക് തെറാപ്പി, എന്നിങ്ങനെ വ്യത്യസ്തമായ ചികിത്സ രീതികളെ അവലംഭിച്ചാണ് ഫിസിയോതെറാപ്പി നൽകുന്നത്.. എന്നാൽ രോഗിയ്ക് അനുസൃതമായി ചികിത്സയിൽ മാറ്റങ്ങൾ വരുത്തേണ്ടതും അത്യാവശ്യമാണ്. നൽകുന്ന വ്യായാമങ്ങളും രോഗിയുടെ നിലവിലെ അവസ്ഥ, രോഗത്തിന്റെ കാഠിന്യം, മറ്റ് അസുഖങ്ങളുടെ ഹിസ്റ്ററി , പ്രായം, ശരീരഘടന എന്നിവയ്ക്കനുസരിച്ചു മാറ്റി നൽകിയെങ്കിൽ മാത്രമേ രോഗിയ്ക് ഗുണം ലഭിക്കുകയുള്ളു..
വ്യാജ ചികിത്സ?
മറ്റ് ആരോഗ്യ മേഖലകളിൽ എന്ന പോലെ ഫിസിയോതെറാപ്പിയിലും വ്യാജ പ്രാക്ടീസ് നടക്കുന്നുണ്ട്.. നാല് വർഷത്തെ ഫിസിയോതെറാപ്പി കോഴ്‌സും 6 മാസം നീണ്ടു നിൽക്കുന്ന ഇന്റേൺഷിപ്പും കഴിയുമ്പോഴാണ് ഒരാൾ ഫിസിയോതെറാപ്പി ചികിത്സ ചെയ്യാൻ യോഗ്യനാകുന്നത് എന്നാൽ ഫിസിയോതെറാപ്പി എന്ന പേരിൽ മസ്സാജ്, തടവൽ, പഞ്ചകർമ മുതലായ ചികിത്സ നൽകുന്നവരും, തെറ്റായ ചികിത്സകൾ നൽകുന്ന വ്യാജ ഫിസിയോതെറാപ്പിസ്റ്റുകളും ഒട്ടും കുറവല്ല. എന്നാൽ ഇത്തരം ട്രീറ്റ്മെന്റ്കളുമായി ഫിസിയോതെറാപ്പിയ്ക്കു യാതൊരു ബന്ധവും ഇല്ല എന്നുള്ളതാണ് സത്യം.. മോർഡേൺ മെഡിസിന്റെ ഭാഗമായ ഫിസിയോതെറാപ്പിയെ കുറിച്ചുള്ള തെറ്റിദ്ധാരണകളും അനുഭവക്കുറവും ചിലപ്പോൾ നിങ്ങളെ വ്യാജന്മാരുടെ കൈകളിൽ എത്തിച്ചേക്കാം.. അതിനാൽ തന്നെ ചികിത്സ തേടും മുൻപ് നിങ്ങളുടെ ഫിസിയോതെറാപ്പി ഡോക്ടറുടെ യോഗ്യത പരിശോദിച്ച് ഉറപ്പ് വരുത്തുക..
തയ്യാറാക്കിയത്
Dr. Athul Chandran
chief Consultant Physiotherapist
Rebounds Physiotherapy And Rehabilitation Center
BPT,MPT(Ortho),MIAP
Comentarios