കഴുത്തുവേദനകളിൽ നിന്ന് ട്രപ്പീസൈറ്റിസ്നെ എങ്ങനെ തിരിച്ചറിയാം ???
- rebounds physiotherapy clinic
- May 6, 2022
- 1 min read

കഴുത്തിന്റെ പിൻഭാഗത്തായി ഡയമണ്ട് അകൃതിയിൽ അഥവാ ചതുരാകൃതിയിൽ കാണപ്പെടുന്ന ഒരു പേശിയാണ് ട്രപ്പീസിയസ് പേശി (trapezius muscle ).

കഴുത്തിന്റെ മുമ്പിലോട്ടും പിൻപിലൊട്ടും ചലിപ്പിക്കാനും, ഷോഡർ ബ്ലേഡിന്റെ സ്ഥാനം നിലനിർത്തി ഷോഡറിന്റെ ചലനം സുഗമമാക്കാനും ഈ പേശി സഹായിക്കുന്നു. എന്നാൽ ലാപ്ടോപിന്റെയോ മൊബൈൽ ഫോണിന്റെയോ അമിതമായ ഉപയോഗം മൂലം ഈ പേശികളിൽ മസിൽ സ്പാസം പോലെയുള്ള അവസ്ഥകൾ ഉണ്ടാക്കിയേക്കാം.. ഇത് അതി കഠിനമായ കഴുത്ത് വേദനയിലും, കൈ വേദനയിലും വരെ എത്തി നിന്നേക്കാം. ഈ അസുഖാവസ്ഥയാണ് ട്രപ്പീസൈറ്റിസ് എന്ന് അറിയപ്പെടുന്നത്.
ട്രപ്പീസയ്റ്റിസ് (Trapezitis) :കാരണങ്ങൾ?
തെറ്റായ പൊസിഷനിൽ ഉള്ള മൊബൈൽ ഫോണിന്റെയോ

ലാപ്ടോപിന്റെയോ ഉപയോഗം
അമിതമായ ലാപ്ടോപിന്റെയോ മൊബൈൽ ഫോണിന്റെയോ ഉപയോഗം
രാത്രി കിടക്കുമ്പോൾ അവലംഭിക്കുന്ന തെറ്റായ പൊസിഷൻ.
ഒരുപാട് കഴുത്തു കുനിച്ചിരുന്നു ചെയ്യുന്ന ജോലികൾ
ജന്മനഉള്ള postural detects

ലക്ഷണങ്ങൾ
കഴുത്ത് വേദന
കഴുത്തിനും ഷോൾഡർ ജോയിന്റിനും ഇടയിലുള്ള ട്രപ്പീസിയൽ ഏരിയയിൽ വേദനയോടു കൂടിയ നീര്.
തലവേദന : കഴുന്റെ പിൻഭാഗം മുതൽ തലയുടെ ഒരു വശത്തു മാത്രമായോ, നെറ്റിയുടെ ഇരു വശങ്ങളിലുമായോ അനുഭവപ്പെടുന്ന തലവേദന ഭൂരിഭാഗം രോഗികളിലും കണ്ണിനു ചുറ്റുമുള്ള വേദനയായിട്ടാണ് ആരംഭിക്കാറ്.

കൈ വേദന : ഷോൾഡർ, കഴുത്തു മുതൽ ഷോൾഡർ വരെയുള്ള ട്രപ്പീസിയൽ ഏരിയ എന്നിവിടങ്ങളിൽ ആണ് പ്രധാനമായും വേദന അനുഭവപ്പെടാറ്.

കൈ കഴപ്പ് : അമിത മസിൽ സ്പാസം മൂലം കഴുത്തിലെ സുഷുംനനാടികളിലിൽ നിന്ന് കൈകളിലേക് നീണ്ടുകിടക്കുന്ന ഞരമ്പുകളിൽ സമ്മർദ്ദം അനുഭവപ്പെടുന്നത് മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
ചികിത്സ
ഫിസിയോതെറാപ്പിയിലൂടെ പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന ഒരു അസുഖാവസ്ഥയാണ് ട്രപ്പീസൈറ്റിസ്.
Muscle streching, ഇലക്ട്രോതെറാപ്പി , Exercise Therapy, മയോ ഫേഷ്യൽ തെറാപ്പി, ആക്റ്റീവ് മസിൽ റിലീസ്, സിറിയക്സ് മാനിപ്പുലേഷൻ,സോഫ്റ്റ് ടിഷ്യൂ മൊബിലൈസേഷൻ എന്നിങ്ങനെയുള്ള ഫിസിയോതെറാപ്പി ചികിത്സ രീതികൾ രോഗികൾക്കനുസരിച് ഫിസിയോതെറാപ്പി ഡോക്ടർമാർ നൽകി വരാറുണ്ട്. എന്നാൽ ചികിത്സ വൈകിപ്പിക്കുന്നത് മറ്റ് postural ഡിഫെക്റ്റുകളിലേക്കും, സർവിക്കൽ സ്പോൺഡൈലോസിസ്,സന്ധി തേയിമാനം പോലുള്ള അവസ്ഥകളിലേക്കും രോഗിയെ എത്തിച്ചേക്കാം..
തയ്യാറാക്കിയത്
Dr.Gayathri Rajeevan
Senior Consultant Physiotherapist
Rebounds Physiotherapy And Rehabilitation Cenetr,
BPT, MPT(Cardiorespiratory),MIAP


#neckpain #trapezitis #neckpainphysiotherapy #physiotherapy #reboundsphysiotherapyandrehabilitationcenter #rebounds #physiotherapyinkundara #keralaphysiotherapy #keralapuram #nallila #bestphysiotherapyservive #physiotherapysevice #physiotherapybackpain #pain #painmanagement #painandphysiotherapy #physiotherapyservicenearme #cardiorespiratoryphysiotherapy #orthophysiotherapy #neurophysiotherapy #sportsinjury #sports #foootballinjury
Comments