top of page
Search
Writer's picturerebounds physiotherapy clinic

ഗർഭകാല വ്യായാമങ്ങൾ :എന്തൊക്കെ ശ്രെദ്ധിക്കണം

ഗർഭകാലത്ത് ഭക്ഷണക്രമം പോലെത്തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വ്യായാമങ്ങൾ. എന്നാൽ വ്യായാമങ്ങളെ പറ്റിയുള്ള തെറ്റായ ധാരണകൾ പലപ്പോഴും രോഗികളെ അപകടകരമായ ചുറ്റുപാടുകളിൽ കൊണ്ടുചെന്ന് എത്തിക്കുന്നു



ഗർഭകാലത്തെ വ്യായാമം എപ്പോൾ??


ഗർഭവതിയായ സ്ത്രീ ആദ്യമാസം മുതൽ അഥവാ ആദ്യ ട്രിമെസ്റ്റർ മുതൽ തന്നെ ലഘു വ്യായാമങ്ങൾ ചെയ്ത് തുടങ്ങേണ്ടതാണ്. ഗർഭകാലത്ത് ഏറ്റവും പ്രാധാന്യം ആദ്യ ഘട്ടങ്ങളിൽ ചെയ്യുന്ന ഈ ലഘു വ്യായാമങ്ങൾക് തന്നെയാണ്. എന്നാൽ ആദ്യമൂന്നു മാസങ്ങളിൽ ഗർഭിണിയ്ക്ക് പൂർണ വിശ്രമം കൊടുക്കുന്നത് പോലെയുള്ള തെറ്റായ ചിന്താഗതികളാണ് പലരും അനുവർത്തിച്ചു പോരുന്നത് . 3 മാസം മുതൽ 6മാസം വരെ നിർദ്ധിഷ്ട്ട വ്യായാമങ്ങളിൽ അൽപ്പം വർദ്ധനവ് വരുത്താവുന്നതാണ്. അതോടൊപ്പം തന്നെ പുതിയ ചില വ്യായാമങ്ങളും ഉൾക്കൊള്ളിക്കാം. അവസാന മൂന്നു മാസം കഠിനമായ വ്യായാമമുറകൾ അനുവർത്തിക്കേണ്ടതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആദ്യ മൂന്നു മാസം പൂർണമായ വിശ്രമം ,പിന്നീടുള്ള മൂന്നുമാസം ലഘു വ്യായാമങ്ങൾ, അവസാന മൂന്നു മാസം കഠിന വ്യായാമ മുറകൾഎന്നിങ്ങനെയുള്ള രീതിയാണ് പിന്തുടരപ്പെടുന്നത് .. എന്നാൽ ഇവ ഒരുപാട് ദോഷ ഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് പ്രേത്യേകം പറയേണ്ടതില്ലല്ലോ.. മസിൽ സ്പാസം, കാലുകളിലെ അമിതമായ നീര്, ഗർഭകാലത്തെ അമിത നടുവേദന, മുട്ടുവേദന എന്നിങ്ങനെ ഇത്തരത്തിൽ ഉണ്ടാകുന്ന പല പരിണിത ഫലങ്ങളും നമ്മുടെ തെറ്റായ വ്യായാമ മുറകൾ കൊണ്ടാണെന്ന് തിരിച്ചറിയാത്തതാണ് ആശങ്കാജനകമായ മറ്റൊരു കാര്യം.



വ്യായാമം എങ്ങനെ??


ഓരോ ഗർഭിണിയ്ക്കും നല്കപ്പെടുന്ന വ്യായാമങ്ങൾ അവരുടെ ശരീര ഘടന, മെഡിക്കൽ ഹിസ്റ്ററി, എന്നിങ്ങനെ നിരവധി ആരോഗ്യ സൂചികകളെ ആശ്രയിച്ചിരിക്കും അതിനാൽ സാമൂഹ്യ മാധ്യമങ്ങളിലോ മറ്റോ കാണുന്ന എല്ലാ വ്യായാങ്ങളും എല്ലാവർക്കും ചെയ്യാൻ പറ്റുന്നത് ആകണം എന്നില്ല.. പലപ്പോഴും വ്യായാങ്ങളെ നിസ്സാരമായി കാണുന്നത് കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഇന്റർനെറ്റ്‌, യൂട്യൂബ് പോലെയുള്ള മാധ്യമങ്ങളിൽ കാണുന്ന വ്യായമങ്ങൾ എല്ലാം അത് പോലെ ചെയ്ത് ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചു വരുത്തുന്നവരാണ് നമ്മളിൽ കൂടുതൽ പേരും.. എന്നാൽ ഗർഭിണിയായിരിക്കുന്ന ഓരോ സ്ത്രീയ്ക്കും വ്യക്തിഗത വ്യായാമങ്ങൾ ആണ് വേണ്ടത്. വ്യായാമങ്ങളിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത്, ചെയ്യാൻ പാടില്ലാത്തത് എന്നിങ്ങനെ തരം തിരിച്ചു മനസിലാക്കുവാനും വ്യായമങ്ങളുടെ എഫക്ട് സൈഡ് എഫക്ട് എന്നിവയെ തിരിച്ചറിഞ്ഞു മുന്നോട്ട് നീങ്ങാനും തീർച്ചയായും ഒരു ഫിസിയോതെറാപ്പി വിദഗ്ദന്റെ സേവനം കൂടിയേ തീരു.. അതിനാൽ ആരോഗ്യ വിദഗ്ദന്റെ അടുത്ത് നിന്നു മാത്രം വ്യായാങ്ങൾ തേടുക .



വ്യായാമങ്ങളുടെ അഭാവം നിമിത്തം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ


"ഞങ്ങളൊക്കെ വ്യായാമം ചെയ്തിട്ടാണോ പ്രെസവിച്ചേ എന്നിട്ടും ഞങ്ങൾക്കൊന്നും ഒരുകുഴപ്പവും ഇല്ലല്ലോ??"

ഗർഭകാലത്തെ വ്യായാമങ്ങളെ കുറിച്ച് പറയുമ്പോൾ പ്രായമായതോ അല്ലെങ്കിൽ മധ്യ വയസ്കരോ ആയ സ്ത്രീകൾ ഉന്നയിക്കുന്ന ഒരു സ്ഥിരം ചോദ്യമാണിത് .

എന്നാൽ ഓർത്തിരിക്കുക ഈ ചോദ്യം ചോദിക്കുന്ന ഭൂരിപക്ഷം സ്ത്രീകൾക്കും നടുവേദന, മുട്ടുവേദന, കഴുത്തു വേദന, ഉപ്പൂറ്റി വേദന, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അറിയാതെ മൂത്രചൊരിച്ചിൽ ഉണ്ടാകുക, യൂട്രസ് പ്രോലപ്സ്, പെൽവിക് ഓർഗൻ പ്രോലപ്സ്, എന്നിവയിൽ ഏതെങ്കിലും ഒക്കെ അസുഖങ്ങൾ ഉള്ളവരാണ്. ഇത്തരം രോഗങ്ങൾ മധ്യ വയസ്സിനു ശേഷമോ അതിനു മുമ്പോ ഉണ്ടാകാനുള്ള കാരണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഗർഭകാലത്തും അതിനു ശേഷവും ഉള്ള വ്യായാമക്കുറവ് തന്നെയാണ്.



ഫിസിയോതെറാപ്പിയും ഗർഭകാലവും


അധുനിക ചികിത്സ സംവിധാനം അഥവാ മോഡേൺ മെഡിസിന്റെ ഭാഗമായ ഒരു സ്വതന്ത്ര ചികിത്സ രീതിയാണ് ഫിസിയോതെറപ്പി.ന്യൂറോ, ഓർത്തോ, കാർഡിയോ റെസ്പിറേറ്ററി, പീഡിയേറ്ററിക് മുതലായ ബ്രാഞ്ചുകളുടെ കൂട്ടത്തിൽ ഗൈനേക്കോളജി എന്ന ഉപരിപഠന വിഭാഗം തീർച്ചയായും ഈ മേഖലയിലുള്ള ഫിസിയോതെറാപ്പിയുടെ പ്രാധാന്യം മനസിലാക്കി വളർന്നു വന്നിട്ടുള്ളതാണ്. കൗമാര പ്രായം തൊട്ട് സ്ത്രീകൾക്ക് വരാവുന്ന ഭൂരിഭാഗം ആരോഗ്യ പ്രേശ്നങ്ങൾക്കും പരിഹാരം ഫിസിയോതെറാപ്പിയിലുണ്ട്, പ്രത്യേകിച്ചും പ്രസവനന്തര കാലവും ആർത്തവ വിരാമ കാലഘട്ടവും ആണ് ഇതിൽ ഏറ്റവും പ്രധാന്യം അർഹിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ..

ഗർഭാകാലത് ഉണ്ടാകുന്ന ഭൂരിഭാഗം ആരോഗ്യ പ്രേശ്നങ്ങൾക്കും പ്രസവത്തിനു മുൻപും പിൻപും ഉള്ള വ്യായാമങ്ങൾക്കുമായി തീർച്ചയായും ഒരു ഫിസിയോതെറാപ്പി വിദഗ്ദന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.



ഓരോ സ്ത്രീയെയും സംബന്ധിച്ച് ഗർഭകാലം അവളുടെ ജീവിതത്തിലെ നിർണായക ഘട്ടം തന്നെയാണ്. പരമ്പരഗതമായ രീതികളാണ് ഇപ്പോഴും അവലംഭിക്കുന്നത്. എന്നാൽ മാറിയ ജീവിത സാഹചര്യങ്ങളിൽ പരമ്പരാഗത രീതികൾ പലതും അനുയോജ്യമല്ലാതാകുന്നു എന്ന് മാത്രമല്ല പല രീതികളും കേട്ടറിവുകളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടവയോ, കൃത്യമായി പാലിക്കപ്പെടാത്തതോ ആണ് എന്നതാണ് സത്യം.. ഓരോ മരുന്നുകൾക്കും പ്രേത്യേകിച് ഗർഭശുഷ്രൂഷ മരുന്നുകൾക്കടക്കം സൈഡ് എഫക്ട് അഥവാ പ്രതികൂല ഘടകങ്ങൾ ഉണ്ട്. എന്നാൽ ആയുർവ്വേദം പോലെയുള്ള പ്രാചീന ചികിത്സ രീതികൾക്ക് സൈഡ് എഫക്ട് ഇല്ല എന്നാണ് പലരുടെയും ധാരണ. ശരിയായ അളവിലും ക്രമത്തിലും അല്ലാത്ത ചികിത്സ പലപ്പോഴും നിങ്ങളിൽ ഗുണത്തിനെകാളും ദോഷം തന്നെയാണ് ഉണ്ടാക്കുന്നത്. അതിനാൽ നിങ്ങൾ അവലംഭിക്കുന്ന രീതി ഏതു തന്നെ ആയാലും ആ മേഖലയിൽ പ്രവീണ്യം തെളിയിച്ചിട്ടുള്ള ചികിത്സകന്റെ അടുത്ത് നിന്നും തന്നെ വിവരങ്ങൾ ആരായുക


Dr. GAYATHRI RAJEEVAN, BPT,MPT

SENIOR PHYSIOTHERAPIST REBOUNDS PHYSIOTHERAPY AND REHABILITATION CENTER.




186 views0 comments

Recent Posts

See All

Plyometrics

Comments


bottom of page