top of page
Search
Writer's picturerebounds physiotherapy clinic

ജുലൈ 1, ദേശീയ ഡോക്ടേഴ്സ് ദിനം .

ജൂലൈ 1 ഡോക്ടർസ് ഡേ എന്ന പേരിൽ രാജ്യമെമ്പാടും ആചരിച്ചു വരികയാണ്. പ്രശസ്ത ഡോക്ടറും പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ബിദൻ ചന്ദ്ര റോയി യുടെ ഓർമ്മയ്ക്കായാണ് ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മവാർഷികവും ചരമവാർഷികവും ഇതേ ദിവസമാണ് എന്ന പ്രത്യേകതയുമുണ്ട്. ആരോഗ്യപ്രേവർത്തകർ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വരുന്ന സേവന മനോഭാവത്തെ പ്രോത്സാഹിപ്പിക്കാനും അവരോടുള്ള സാധാരണ ജനങ്ങളുടെ ആദരവ് സൂചിപ്പിക്കാനും കൂടി ഉള്ളതാണ് ഈ ദിവസം ..





ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള മാർഗങ്ങളിലൂടെ രോഗനിർണയം നടത്തി നൂതന ചികിത്സ മാർഗങ്ങളിലൂടെ രോഗത്തെ ഗുണപ്പെടുത്തുകയും ചില അസുഖങ്ങൾക് റീഹാബിലിറ്റേഷൻ അഥവാ പുനര്ധിവാസം സാധ്യമാക്കുകയും മാത്രമല്ല, പൊതുജനങ്ങൾക് രോഗങ്ങൾ വരാതെ നോക്കേണ്ടതും ഒരു ആരോഗ്യവിദഗ്ദന്റെ ചുമതലയാണ് .

കോവിഡ് പോലെയുള്ള മഹാമാരികൾ വന്നു പോകുന്ന ഈ കാലഘട്ടത്തിൽ നമ്മുടെയും നാടിന്റെയും ആരോഗ്യത്തിനായി അഘോരാത്രം പ്രെയത്നിക്കുന്ന ഇവരെ പലപ്പോഴും നമ്മൾ ഓർക്കാറില്ല. കുടുംബത്തോടൊപ്പം നമ്മൾ ചിലവിടുന്ന ഓരോ നല്ല നിമിഷത്തിലും ഒരു ആരോഗ്യപ്രേവർത്തകന്റെ പ്രെയത്നവും കൂടി കലർന്നിട്ടുണ്ടാകാം.

എന്നാൽ ശാസ്ത്രം ഇത്രയും വളർന്ന ഈ കാലഘട്ടത്തിൽ ആരോഗ്യപ്രേവർത്തകർ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ചെറുതൊന്നും അല്ല. പലപ്പോഴും തെറ്റിദ്ധാരണകളും അറിവില്ലായ്മയും മൂലം പഴികേൾക്കേണ്ടി വരുന്നത് ആരോഗ്യപ്രേർത്തകർക്കിടയിൽ സാദാരണമാണെങ്കിലും ചെയ്യുന്ന സേവനങ്ങൾ പോലും കുറച്ചു കാണുന്ന സാഹചര്യങ്ങളും ഉടലെടുക്കാറുണ്ട്.




പലപ്പോഴും വ്യാജ പ്രാക്ടിസുകളും അശാസ്ത്രീയ ചികിത്സാ രീതികളും പിന്തുടരുന്നതാണ് പല രോഗികളുടെയും രീതി. സമൂഹ മാധ്യമങ്ങളിൽ വരുന്ന തെറ്റായ പ്രെചരണങ്ങൾ വിശ്വസിച്ചു സ്വയം ചികിത്സ നടത്തുന്നതും വിരളമല്ല. എന്നാൽ ഇത്തരം രീതികൾ പലപ്പോഴും രോഗികളെ കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലാണ് എതിർക്കുന്നത്. ഒരു ആരോഗ്യപ്രേവർത്തകനെ സംബന്ധിച്ചിടത്തോളം രോഗങ്ങളെയും ചികിത്സയെയും ഇങ്ങനെ തെറ്റായി നോക്കിക്കാണുന്നതും വേദനാ ജനകമാണ്. ആരോഗ്യപ്രേവർത്തകർക് അദ്ദേഹത്തിന്റെ അടുത്ത് ചികിത്സ തേടുയെത്തുന്ന രോഗികളോട് മാത്രമല്ല സമൂഹത്തിലുള്ള ഓരോ വ്യക്തിയോടും ഉത്തരവാദിത്ത്വം ഉണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ. അതിനാൽ തന്നെ രോഗി ഇത്തരം അപകടകരമായ സാഹചര്യങ്ങളിൽ ചെന്നു പെടുന്നതും ഉൾക്കൊള്ളാനാകുന്ന ഒരു കാര്യമല്ല. ഉദാഹരണത്തിന് കഴിഞ്ഞ കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിൽ പ്രെചരിച്ച പല വ്യാജവാർത്തകളും ചെന്നെത്തിയത് അനിയന്ത്രിതമായ രോഗവർധനവിലേക്ക് ആയിരുന്നു ഇത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ചത് ആരോഗ്യ പ്രവർത്തകരെ തന്നെ ആയിരുന്നില്ലേ.. ഇങ്ങെനെ ആരോഗ്യകാര്യത്തിൽ നമ്മൾ എടുക്കുന്ന ഓരോ അനാവശ്യ തീരുമാനങ്ങളും അവസാനം ചെന്നെത്തുന്നത് ഒരേ സ്ഥാനത്തു തന്നെയാണ്

അതിനാൽ ആരോഗ്യ പ്രേവർത്തകരോടുള്ള ആദര സൂചകമായി മാത്രമല്ല മനുഷ്യ സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരു വ്യക്തി എന്ന നിലയിലും ഇത്തരം അപകട സാഹചര്യങ്ങളിൽ ചെന്നുപെടാതെ ശ്രെദ്ധിക്കുമെന്ന് നമുക്ക് ഓരോരുത്തർക്കും ദൃഢനിശ്ചയം എടുക്കാം..

എല്ലാ ആരോഗ്യ പ്രവർത്തകർക്കും റീബൗണ്ടസ് ഫിസിയോതെറാപ്പി and റീഹാബിലിറ്റേഷൻ സെന്റർ ന്റെ പ്രണാമം..


Dr.Gayathri Rajeevan (PT)

BPT,MPT (Cardiorespiratory)

senior consultant Rebounds Physiotherapy And Rehabilitation Center





29 views0 comments

Recent Posts

See All

Plyometrics

Comments


bottom of page