അന്താരാഷ്ട്ര സ്‌കോളിയോസിസ് ദിനമാണ് ജൂണ്‍ 26. ലോകമെങ്ങും സ്‌കോളിയോസിസ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ തെരഞ്ഞെടുത്ത ദിവസമാണിത്. അതോടൊപ്പം തന്നെരോഗം നേരിടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ദിവസമായും ആരോഗ്യമേഖല ഈ ദിവസത്തെ കാണുന്നു.......നട്ടെല്ലിലെ ചെറുതും വലുതുമായ വളവുകള്‍ ഉണ്ടാക്കുന്ന രോഗാവസ്ഥയെക്കാള്‍ പലപ്പോഴും വലുതാണ് അതു സൃഷ്ടിക്കുന്ന സാമൂഹ്യമായ വെല്ലുവിളികള്‍. ഈ വെല്ലുവിളികളെ നേരിടാന്‍ സ്‌കോളിയോസിസ് രോഗികളെ പ്രാപ്തരാക്കാനും ഈ ദിനാചരണം രാജ്യാന്തര തലത്തില്‍ ഫലപ്രദമായി വിനിയോഗിക്കപ്പെട്ടു വരുന്നു.
നട്ടെല്ല് ഇടതുവശത്തേക്കോ വലതുവശത്തേക്കോ വളയുന്ന രോഗമാണ് സ്‌കോളിയോസിസ്. എല്ലാ പ്രായക്കാര്‍ക്കും വരാവുന്ന രോഗമാണിതെങ്കിലും കുട്ടികളിലും കൗമാരക്കാരിലുമാണ് ഈ രോഗം അധികമായി കണ്ടു വരുന്നത്. സ്‌കോളിയോസിസ് എന്താണെന്ന് തിരിച്ചറിയാന്‍ ആദ്യം നട്ടെല്ലിന്റെ ശരിയായ രൂപം എന്താണെന്ന് നോക്കാം. നമ്മുടെ നട്ടെല്ലിന് പ്രധാനമായും നാലു ഭാഗങ്ങളുണ്ട്.തലയോട്ടിക്കു തൊട്ടു താഴെ തുടങ്ങുന്ന കഴുത്തിന്റെ ഭാഗത്ത് 7 കശേരുക്കള്‍ (വെര്‍ട്ടിബ്രേറ്റ്സ്) അടങ്ങുന്ന സെര്‍വിക്കല്‍ സ്പൈന്‍, വാരിയെല്ലുകളുമായി.ബന്ധപ്പെടുത്തിയ അടുക്കുകളായി കാണപ്പെടുന്ന 12 കശേരുക്കളടങ്ങുന്ന തൊറാസിക് സ്പൈന്‍, തുടര്‍ന്ന് ഏറ്റവും വലുതും ബലമേറിയതുമായ 5 കശേരുക്കള്‍ ഉള്‍ക്കൊള്ളുന്ന ലംബാര്‍ സ്പൈന്‍, ബാല്യത്തില്‍ അഞ്ച് കശേരുക്കളായി കാണപ്പെടുകയും കൗമാരത്തിലേക്ക് കടക്കുന്നതോടെ ഒരെണ്ണം മാത്രമായി രൂപപ്പെടുകയും ചെയ്യുന്ന സാക്രം കോക്സിക്സ് എന്നിങ്ങനെയാണ് നട്ടെല്ലിന്റെ ഘടന.
മനുഷ്യനെ ഒരു വശത്തു നിന്ന് നോക്കിയാല്‍ നെഞ്ചിനുപിറകു വശം മുതുക് അല്‍പം പുറത്തേക്ക് പൊങ്ങിനില്‍ക്കുന്ന വിധത്തിലും (കൈഫോസിസ്) വയറിനു പിറകുവശം ഉള്ളിലേക്ക് വളഞ്ഞു നില്‍ക്കും വിധമുള്ള വളവുകള്‍ (ലോര്‍ഡോസിസ്) കാണാം. ഇതാണ് മനുഷ്യനെ നിവര്‍ന്നു നില്‍ക്കാനും ഭാരം ചുമക്കാനും ആവശ്യത്തിന് ചലിക്കാനുമെല്ലാം സഹായിക്കുന്നത്. പിന്‍വശത്തു നിന്ന് നട്ടെല്ലിനെ നോക്കുമ്പോള്‍ ഇടതു വലതു വശങ്ങളിലേക്കു വളവുകള്‍ വരുന്നതാണ് സ്‌കോളിയോസിസ്. സ്‌കോളിയോസിസ് ഏതു പ്രായക്കാരെയും ബാധിക്കാം. എന്നാല്‍ കൂടുതല്‍ 10 മുതല്‍ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗം കണ്ടു വരുന്നത്.
പ്രധാന ലക്ഷണങ്ങള്‍ ......
ഇടുപ്പ്, ചുമല്‍ ഉയരവ്യത്യാസം ഇടുപ്പിന്റെ ഒരു വശം ആനുപാതികമല്ലാതെ ഉയര്‍ന്നിരിക്കുക
ചുമലിന്റെ ഒരു വശം തോള്‍പലകകള്‍ ഉയര്‍ന്നിരിക്കുക പെല്‍വിസിനു തൊട്ടുമുകളില്‍ മധ്യഭാഗത്തല്ലാതെ തല വരുന്നത്
വാരിയെല്ലുകളുടെ ഉയരത്തില്‍ ഇരു വശവും തമ്മില്‍ വ്യത്യാസം വരുന്നത്
ഇടുപ്പ് ഭാഗത്തു ഉയരവ്യത്യാസം.
നട്ടെല്ലിന്റെ ഇരു വശങ്ങളിലുമുള്ള ത്വക്കില്‍ കാണുന്ന നിറവ്യത്യാസങ്ങള്‍
ശരീരം മുഴുവനായും ഒരു വശത്തേക്ക് വളയുക.
കൂടുതല്‍ ഗൗരവമായ സ്‌കോളിയോസിസ് അവസ്ഥ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങള്‍.
പുറം വേദന
നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ
നട്ടെല്ലിന്റെ ലംബാര്‍ ഭാഗത്തുള്ള വേദനമുലം കാലില്‍ വേദനയും തരിപ്പും
പ്രായപൂര്‍ത്തിയായവരില്‍ ഉയരം കുറയല്‍
കൂടുതല്‍ ഗൗരവമായ രോഗികളില്‍ മല-മൂത്ര തടസ്സം.
ചികിത്സ തേടിയില്ലെങ്കില്‍......
മറ്റെല്ലാ അസുഖങ്ങളെപ്പോലെയും സ്‌കോളിയോസിസും നിങ്ങള്‍ എത്ര പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നുണ്ടോ അത്രയും തന്നെ അതുകൊണ്ടുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാനും കഴിയും. ആദ്യമേ കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന അസുഖമാണിത്. ചെറിയ വളവുകള്‍ക്ക് ഒബ്‌സര്‍വ്വേഷന്‍, ബെല്‍റ്റ് ചികിത്സയും പ്രായപൂര്‍ത്തിയാവുന്നതു വരെ മുടങ്ങാതെയുള്ള പരിശോധനകളും വേണ്ടി വരും.......
സ്‌കോളിയോസിസ് രോഗം ബാധിച്ചവര്‍ നേരിടുന്ന മാനസികവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍ നേരിടാന്‍ അവരെ പര്യാപ്തരാക്കാന്‍ നാംഓരോരുത്തര്‍ക്കും നമ്മുടേതായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. സ്‌കോളിയോസിസ് ജീവിതം അടിയറ വയ്ക്കാനുള്ള രോഗമല്ലെന്ന തിരിച്ചറിവു തന്നെയാണ് രോഗികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടത്. വേഗത്തിന്റെ രാജകുമാരനായ ഉസൈന്‍ ബോള്‍ട്ടിനെ അറിയില്ലേ? തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സുകളിലും 100 മീ., 200 മീ. ഓട്ടത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച കായികതാരമായ ഉസൈന്‍ബോള്‍ട്ട് സ്‌കോളിയോസിസ് രോഗം നേരിട്ടയാളായിരുന്നു. ശസ്ത്രക്രിയ ആവശ്യമില്ലാത്ത വളവേ ഉസൈന്‍ ബോള്‍ട്ടിനുണ്ടായിരുന്നുള്ളൂ.
Comments