രാവിലെ ഉണർന്നെഴുന്നേൽക്കുന്ന ഉടനെ കാൽപാദങ്ങൾ തറയിൽ ഉറപ്പിക്കുമ്പോൾ അതി കഠിനമായ ഉപ്പൂറ്റി വേദന അനുഭവപ്പെടാറുണ്ടോ..? എങ്കിൽ നിങ്ങളും ഒരു പ്ലാന്റർ ഫേഷ്യയ്റ്റിസ് രോഗി ആകാം..
എന്താണ് പ്ലാന്റർ ഫേഷ്യ??
നമ്മുടെ ശരീരത്തിന്റെ ഭാരം താങ്ങി നിർത്തുന്നത് നമ്മുടെ കാലുകൾ ആണ്. പ്രധാനമായും കാലിലെ തള്ള വിരൽ, ഉപ്പൂറ്റി, ചെറു വിരലിനും ഉപ്പൂറ്റിക്കും ഇടയിലുള്ള ഭാഗം എന്നിവിടങ്ങളിൽ ഈ ഭാരം കേന്ദ്രീകരിക്കപ്പെടുന്നു. അമിതമായുള്ള ഇത്തരം സമ്മർദ്ദ ബലത്തെ താങ്ങി നിർത്താൻ ജന്മനാ മനൂഷ്യ ശരീരത്തിൽ കാണപ്പെടുന്ന കുഷ്യൻ പോലെയുള്ള സോഫ്റ്റ് ടിഷ്യൂ ആണ് പ്ലാന്റർ ഫേഷ്യ. ഇവ കാൽവിരലുകളിലെ അസ്ഥിയായ മെറ്റടർസൽ അസ്ഥികളിലും കാലിലെ ഉപ്പൂറ്റിയിൽ കാണപ്പെടുന്ന അസ്ഥിയായ കൽകേനിയത്തിലും ബന്ധിക്കപ്പെട്ടിരിക്കുന്നു.. സാധാരണ അവസ്ഥയിൽ ശരീരഭാരം താങ്ങി നിർത്തുന്നതിൽ ഇവയ്ക്കു ഏറെ പങ്ക് ഉണ്ടെങ്കിലും, ഒരുപാട് നേരം നിന്ന് ജോലിചെയ്യുന്നവരിലും, അമിതഭാരം താങ്ങുന്നവർ, കാലിലെ കാൾഫ് മസിൽ സ്പാസം പോലുള്ള അവസ്ഥകൾ ബാധിച്ചവർ, കാലിൽ അമിത മർദ്ദം ചെലുത്തുന്നവർ, ജന്മനാ postural ഡിഫെക്ടസ് ഉള്ളവർ എന്നിങ്ങനെ ഉള്ള ആളുകളിൽ പ്ലാന്റർ ഫേഷ്യയിൽ ചെറിയ രീതിയിലുള്ള നീര്, വേദന തുടങ്ങിയ അവസ്ഥകൾ ഉണ്ടാകുകയും. കാലിൽ അതി കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും.
രോഗലക്ഷണങ്ങൾ
കാൽ പാദത്തിൽ വേദന
രാവിലെ എഴുന്നേറ്റ ഉടനെ കാൽപാദം നിലത്തുറപ്പിക്കാൻ വയ്യാതിരിക്കുക.
ഒരുപാട് നേരം നിൽക്കുമ്പോൾ കാലിന്റെ അടിഭാഗം വേദനിയ്ക്കുക
രോഗകാരണം
ഒരുപാട് നേരം നിന്നുകൊണ്ടുള്ള ജോലി
കാലിലെ അമിത സമ്മർദ്ദം
അമിതവണ്ണം അല്ലെങ്കിൽ ഓബേസിറ്റി
കാലിലെ പേശികളുടെ സ്പാസം അല്ലെങ്കിൽ പേശിക്ലമം
തെറ്റായ ചെരുപ്പുകളുടെ ഉപയോഗം
ജന്മനാഉള്ള കാലുകളിലെ ബയോമെക്കാനിക്കൽ മാറ്റങ്ങൾ.
Postural ഡിഫെക്ടസ്
ചികിത്സ
ഫിസിയോതെറാപ്പിയിലൂടെ പൂർണമായും ചികിത്സിച്ചു ഭേദമക്കാവുന്ന ഒരു രോഗമാണ് പ്ലാന്റർ ഫേഷ്യയ്റ്റിസ്. വ്യായാമങ്ങളോടൊപ്പം തന്നെ അൾട്രാ സൗണ്ട്, TENS, Laser പോലെയുള്ള ചികിത്സാ രീതികളും ചേരുമ്പോഴാണ് രോഗി പൂർണ സുഖം പ്രാപിക്കുന്നത്..
ഇതിനോടൊപ്പം തന്നെ താൽക്കാലികമായി വേദന ശമിക്കാൻ സ്‌ട്രെച്ചിങ്, ഇളം ചൂടുവെള്ളത്തിൽ കാലുകൾ ഇറക്കി വയ്ക്കുക, കാലുകൾക് വിശ്രമം കൊടുക്കുക തുടങ്ങിയ മാർഗങ്ങൾ അവളമ്പിക്കാവുന്നതാണ്.. എന്നാൽ ഓരോ രോഗിയ്ക്കും ഈ ചികിത്സ വ്യത്യാസപ്പെട്ടിരിക്കും എന്നതിനാൽ അടുത്തുള്ള ഫിസിയോതെറാപ്പി സെന്റർ സന്ദർശിച്ച് നിങ്ങളുടെ ഫിസിയോതെറാപ്പി ഡോക്ടറുടെ നിർദ്ദേശപ്രേകാരം മാത്രം വ്യായാമങ്ങളും മറ്റ് പൊടിക്കൈകളും പ്രേയോഗിക്കുന്നതാണ് ഉത്തമം. യൂട്യൂബ് പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പൊടിക്കൈകൾ പലതും ഉപയോഗിച്ച് രോഗികൾ സ്വയം ചികിത്സ ചെയ്യുന്നത് ഇപ്പോൾ വളരെ കൂടുതൽ ആണ്..പ്ലാന്റർ ഫേഷ്യയ്റ്റിസ് പോലെയുള്ള അസുഖങ്ങളുടെ കാര്യത്തിൽ ഇത് സർവ സാധാരണവുമാണ്. എന്നാൽ തെറ്റായ ചികിത്സ രോഗികളെ മറ്റ് ഗുരുതര ആരോഗ്യപ്രേശ്നങ്ങളിൽ എത്തിക്കുന്നു.. രോഗികൾക് അസുഖം വരാനുള്ള കാരണം കണ്ടെത്തി ചികിത്സിക്കുന്ന ഫിസിയോതെറാപ്പിയുടെ രീതി തന്നെയാണ് ഇവിടെയും ആവശ്യം. അല്ലാതെ എല്ലാ പ്ലാന്റർ ഫേഷ്യയ്റ്റിസ് രോഗികൾക്കും ഒരേ ചികിത്സയും വ്യായാമവും ഗുണം നൽകി എന്ന് വരില്ല.
തയ്യാറാക്കിയത്
Dr. Athul Chandran
Chief Consultant Physiotherapist
Rebounds Physiotherapy And Rehabilitation Center
BPT,MPT (Ortho)
#reboundsphysiotherapy #pain #physiotherapy #kerala #kollam #kundara #physiotherapy #heelpain #footcare #plantarfascitis #physiotherapyforheelpain #moarningheelpain #heelpainonlongatanding #pain #heelpainduringwalking #footpain #physiotherapyortho #drathul #drgayathri #runningpain #runningheelpain #highheelchappal #backpain #neckpain
Comments