top of page
Search
Writer's picturerebounds physiotherapy clinic

ഫിസിയോതെറാപ്പി എന്ത്? എങ്ങനെ? എപ്പോൾ?

ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമായ ഒരു സ്വതന്ത്ര ചികിത്സ രീതിയാണ് ഫിസിയോതെറാപ്പി. ഭൗതിക മാർഗങ്ങളിലൂടെ രോഗനിർണയം, ചികിത്സ, പുനരഥിവാസം അഥവാ റീഹാബിലിറ്റേഷൻ എന്നിവ നടപ്പിലാക്കുക എന്നതാണ് ഫിസിയോതെറാപ്പി ചികിത്സാ രീതികൊണ്ട് അർത്ഥമാക്കുന്നത്.അതായത് ഒരു രോഗിയെ ഫിസിക്കൽ അസ്സസ്മെന്റിലൂടെ രോഗനിർണയം നടത്തി ചികിൽസിക്കാൻ ഒരു ഫിസിയോതെറാപ്പിസ്റ്റിന് സാധിക്കും. മരുന്നുകൾ കുറിച്ച് നൽകാനോ ശാസ്ത്രക്രിയ പോലെയുള്ള ശരീരത്തിൽ മുറിവേൽപ്പിച്ചു കൊണ്ടുള്ള ചികിത്സരീതികളോ ഫിസിയോതെറാപ്പിയിൽ ഇല്ലെങ്കിൽ പോലും പലപ്പോഴും അലോപ്പതി, ചികിത്സ രീതിയുടെ കൂടെ ചേർന്നും ഫിസിയോതെറാപ്പി ചെയ്യാറുണ്ട്. അതായത് ശാസ്ത്രക്രിയനന്തര ഫിസിയോതെറാപ്പി, പ്രസവശേഷമുള്ള ഫിസിയോതെറാപ്പി, ചില അസുഖങ്ങളുടെ മൂർദ്ധാന്യാവസ്ഥയിൽ (ഉദാഹരണം ആർത്രൈറ്റിസ്, ഡിസ്ക് രോഗങ്ങൾ, etc ) നടത്തിവരുന്ന മരുന്നുകളോടൊപ്പമുള്ള ഫിസിയോതെറാപ്പി, കാർഡിയോ റെസ്പിറേറ്ററി ഫിസിയോതെറാപ്പി മുതലായവ ഇതിന് ഉദാഹരണങ്ങളാണ്.



ആരാണ് ഫിസിയോതെറാപ്പിസ്റ്റ്?

ബാച്‌ലർ ഓഫ് ഫിസിയോതെറാപ്പി അഥവാ BPT നാലുവർഷത്തെ പഠനവും അതോടൊപ്പമുള്ള ക്ലിനിക്കൽ പോസ്റ്റിങ്ങും,6 മാസം നീണ്ടു നിൽക്കുന്ന ഇന്റൻഷിപ്പും ചേർന്നതാണ്. BPT ഡിഗ്രി കരസ്തമാക്കിയവർക്ക് മാത്രമേ ഇന്ത്യയിലും വിദേശത്തും ഫിസിയോതെറാപ്പിസ്റ്റ് ആയി സേവനം അനുഷ്ടിക്കാൻ സാധിക്കുകയുള്ളു. BPT യ്ക്ക് ശേഷം മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി, Mphil, PhD എന്നിങ്ങനെയുള്ള ഉപരിപഠനങ്ങളും ഉണ്ട്. അതിൽ തന്നെ പലവിധ സ്പെഷ്യലൈസെഷനുകളും ഉണ്ട്,. 2 വർഷ കാലയളവാണ് MPT അഥവാ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി പൂർത്തിയാക്കാൻ വേണ്ട സമയം, ഇതിൽ പഠനത്തിന് പുറമെ റിസർച്ച്, ക്ലിനിക്കൽ പോസ്റ്റിങ്ങ്‌ മുതലായയും ഉൾപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ ആറര വർഷത്തെ പഠനം കൊണ്ടാണ് ഒരോ ഫിസിയോതെറാപ്പിസ്റ്റും,ഡിഗ്രിയും സ്പെഷ്യലൈസേഷനും കഴിഞ്ഞ് സേവന നിരതരാകുന്നത്.



ഫിസിയോതെറാപ്പിയിലെ വിവിധ വിഭാഗങ്ങൾ :

ഓർത്തോ : അസ്ഥികളെയും അസ്ഥിരോഗങ്ങളെയും അനുബന്ധ ഫിസിയോതെറാപ്പിയെയും കുറിച്ച് പഠിക്കുന്ന ശാഖയാണ് ഓർത്തോ ഫിസിയോതെറാപ്പി.

ന്യൂറോ : നാഡീവ്യവസ്ഥകളും, നാഡിവ്യൂഹ രോഗങ്ങളും അനുബന്ധ ഫിസിയോതെറാപ്പിയും ആണ് ന്യൂറോ ഫിസിയോതെറാപ്പിയുടെ പഠന വിഷയം

കാർഡിയോ റെസ്പിറേറ്ററി : ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങളും രോഗങ്ങളും അനുബന്ധ ഫിസിയോതെറാപ്പിയും, കൂടാതെ fitness, മറ്റ് ശാസ്ത്രക്രിയനന്തര ഫിസിയോതെറാപ്പി എന്നിങ്ങനെയാണ് കാർഡിയോ റെസ്പിറേറ്ററി വിഭാഗത്തിലെ വിഷയങ്ങൾ

പീഡിയാട്രിക് ഫിസിയോതെറാപ്പി : ശിശുരോഗങ്ങളും അവയുടെ ഫിസിയോതെറാപ്പിയുമാണ് ഈ വിഭാഗത്തിൽ കൈകാര്യം ചെയ്യപ്പെടുന്നത്

ജെറിയാട്രിക് ഫിസിയോതെറാപ്പി : വർദ്ധക്യകാല രോഗങ്ങളും അനുബന്ധ ഫിസിയോതെറാപ്പിയുമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

സ്പോർട്സ് ഫിസിയോതെറാപ്പി : കായികഇനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളും അനുബന്ധ അസുഖങ്ങളും അവയുടെ ഫിസിയോതെറാപ്പി ചികിത്സയും, അപകടങ്ങൾ തടുക്കാനുള്ള പരിശീലനങ്ങളും, കായികക്ഷമത വർധിപ്പിക്കാനുള്ള ഫിറ്റ്നസ് പ്രോഗ്രാമുകളും ഉൾപ്പെടുന്നതാണ് ഈ വിഭാഗം

ഗൈനക് ഫിസിയോതെറാപ്പി : പ്രസവത്തിനു മുന്പും പിൻപുമായി ഉണ്ടാകുന്ന സ്ത്രീജന്യ രോഗങ്ങളും അവയുടെ ഫിസിയോതെറാപ്പി ചികിത്സയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു

കമ്മ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷൻ : ഉൾഗ്രാമങ്ങളിലോ നൂതന ചികിത്സ സംവിധാങ്ങൾ ചെന്നെത്താൻ പ്രയാസം നേരിടുന്നതോ ആയ സ്ഥലങ്ങളിൽ ചിലപ്പോൾ ആധുനിക ഉപകാരണങ്ങളുടെ സേവനം കൂടാതെ അത്തരം പ്രദേശങ്ങളിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ഫിസിയോതെറാപ്പി സേവനങ്ങൾ നൽകാം എന്നതാണ് ഈ വിഭാഗത്തിൽ പഠനവിധേയമാക്കുന്നത്.

ഇവകൂടാതെ വെറ്റിനെറി ഫിസിയോതെറാപ്പി, ഒന്ക്കോളജി ഫിസിയോതെറാപ്പി, ഓസ്റ്റിയോപതി, കൈനെസിയോളജി മുതലായ അനവധി വിഭങ്ങളും ഫിസിയോതെറാപ്പിയിൽ ഉണ്ടെങ്കിലും ഇന്ത്യയിൽ മേൽപ്പറഞ്ഞ ഉപരിപഠനങ്ങളാണ് കൂടുതലും കണ്ടുവരുന്നത്‌.



വ്യാജചികിത്സ

പൊതു സമൂഹത്തിന് ഫിസിയോതെറാപ്പിയിലുള്ള കൃത്യമായ അവബോധമില്ലായ്മയാണ് പലപ്പോഴും അവരെ വ്യാജ ചികിത്സകരുടെ അടുത്ത് ചെന്നെത്തിക്കുന്നത്. കൃത്യമായ റെഗുലേറ്ററി അതോറിറ്റിട്ടികൾ ഇല്ലാത്തതിനാലും ഫിസിയോതെറാപ്പിയെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകൾ പൊതുസമൂഹത്തിൽ നിലനിൽക്കുന്നതിനാലും ഇന്ത്യയിൽ പ്രേത്യേകിച്, കേരളത്തിൽ വ്യാജ ചികിത്സകർക്ക് യാതൊരു പഞ്ഞവും ഇല്ല എന്നത് വേദനജനകമാണ്. ആയുർവ്വേദം, യുനാനി, ഹോമിയോ തുടങ്ങിയ ചികിത്സകളോടൊപ്പം ഫിസിയോതെറാപ്പി നൽകാറുണ്ടെങ്കിലും ഇവയുമായി ഫിസിയോതെറാപ്പിയ്ക് യാതൊരു ബന്ധവും ഇല്ല.ഫിസിയോതെറാപ്പി എന്നത് മോഡേൺ മെഡിസിന്റെ ഭാഗമായ സ്വതന്ത്ര ചികിത്സ രീതിയാണ്. എന്നാൽ ആയുർവ്വേദം പോലെയുള്ള ചികിത്സ രീതികൾ ആധുനികവൽക്കരിച്ചപ്പോൾ അത്തരം ചികിത്സ രീതികളിൽ ഉപയോഗിച്ചു വരുന്ന ഉഴിച്ചിൽ തിരുമ്മൽ പോലെയുള്ള രീതികൾക് 'തെറാപ്പി' എന്ന് അവസാനിക്കുന്ന ഇംഗ്ലീഷ് പദങ്ങൾ ഉപയോഗത്തിൽ വന്നത് കൊണ്ടോ., പക്ഷഘാതം, സ്‌പൈനൽ കോർഡ് ഇഞ്ചുറി, ബാക്ക് പോലുള്ള അസുഖങ്ങൾക് ആയുർവേദചികിത്സയിൽ ഇത്തരം ചികിത്സാവിധികൾ ഉപയോഗിക്കുന്നത് കൊണ്ടോ, ഫിസിയോതെറാപ്പിയെ ഇത്തരം ചികിത്സ രീതികളായി തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യം ഇന്ന് ഉണ്ട്. അതിനാൽ തന്നെ ചികിത്സ തേടുന്ന ഫിസിയോതെറാപ്പിസ്റ്റ് ന്റെ യോഗ്യത പലപ്പോഴും രോഗി അന്വേഷിക്കുന്നില്ല. അത് കൊണ്ട് തന്നെയാണ് വ്യാജ പ്രാക്ടീസുകൾ ഈ വിധം വർധിക്കാനുള്ള കാരണവും. ഫിസിയോതെറാപ്പിയിൽ പക്ഷാഘാതമോ സ്‌പൈനൽ കോർഡ് ഇഞ്ചുറിയോ, മറ്റ് നാഡീ രോഗങ്ങളോ മൂലം ശരീരം തളർന്നു പോയ രോഗികൾക് വീടുകളിൽ നേരിട്ട് ചെന്ന് സേവനം ലഭ്യമാക്കുന്ന രീതികൾ നിലനിൽക്കുന്നുണ്ട്. പലപ്പോഴും രോഗികൾക് ഏറെ ഗുണകരമാണ് ഇത്തരം ചികിത്സരീതികൾ. പക്ഷെ ഈ മേഖലകളിലാണ് വ്യാജ ചികിത്സ ഏറ്റവും കൂടുതൽ എന്ന് പറയേണ്ടതില്ലല്ലോ. ആശുപത്രികൾ ആസ്പദമാക്കിയോ ക്ലിനിക് ആസ്പദമാക്കിയോ പ്രവർത്തിക്കാൻ വിദ്യാഭ്യാസ യോഗ്യത തെളിയിക്കണം എന്നിരിക്കെ , വീടുകളിൽ ചെന്നുള്ള ചികിത്സ ഇത്തരം വ്യാജന്മാർക് കൂടുതൽ അവസരം നൽകുന്നു.

മനുഷ്യ ശരീരത്തെയും അസുഖങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഫിസിയോതെറാപ്പി ചികിത്സയിൽ പ്രവീണ്യവും കൂടാതെ ഫിസിയോതെറാപ്പി ചികിത്സ ചെയ്യുക സാധ്യമല്ല. മാത്രമല്ല മേൽപ്പറഞ്ഞ വിഷയങ്ങളിൽ കൃത്യമായ അറിവില്ലാതെ നടത്തുന്ന ചികിത്സകൾക്ക് അതി ഭീകരമായ പാർശ്വഫലങ്ങൾ ഉണ്ട് താനും . വ്യാജ ഫിസിയോതെറാപ്പി ചികിത്സ നിങ്ങളുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും ഭീഷണിയാകുമെന്നിരിക്കെ ഇത്തരം പ്രാക്ടീസുകൾ തടയുന്നതിൽ ജനങ്ങൾക് തുല്യപങ്കാളിത്തം ആവശ്യമാണ് . പലപ്പോഴും ഇത്തരം വ്യാജ ചികിത്സകർ ഉണ്ടാക്കെയെടുക്കുന്ന ചീത്തപ്പേരിന് പഴി കേൾക്കേണ്ടി വരുന്നത് ഫിസിയോതെറാപ്പിയാണ് എന്നതാണ് മറ്റൊരു സത്യം.. അതിനാൽ വ്യാജ ചികിത്സകരെ തിരിച്ചറിയുക അത്തരം സാഹചര്യങ്ങൾ ശ്രെദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിച് നിയമ നടപടികൾ സ്വീകരിക്കുക .


വ്യാജപ്രാക്ടീസ് എങ്ങനെ തീർച്ചറിയാം??


1. വീടുകളിൽ നേരിട്ടെത്തി ചികിത്സ തേടേണ്ട അവസരങ്ങളിൽ നിങ്ങളുടെ ഫിസിയോതെറാപ്പി ഡോക്ടർന്റെ യോഗ്യത ചോദിച്ചു മനസിലാക്കുക.

2. ഫിസിയോതെറാപ്പി ചികിത്സ തേടുന്നതിന് മുന്പായി ഈ ചികിത്സ രീതിയെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കുക.



Dr. Athul Chandran

BPT,MPT (Ortho) ,MIAP

Chief Consultant Physiotherapist,

Rebounds Physiotherapy And Rehabilitation Center






211 views0 comments

Recent Posts

See All

Comments


bottom of page