top of page
Search
Writer's picturerebounds physiotherapy clinic

മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗവും , അതുമൂലമുള്ള ആരോഗ്യപ്രേശ്നങ്ങളും


മൊബൈൽ ഫോണിന്റെ ഉപയോഗം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഇല്ലാതെ നമ്മളിൽ പലർക്കും ജീവിക്കാൻ പറ്റുമോ എന്ന് തന്നെ സംശയം ആണ്.കോവിഡ് 19 ലോക്ഡൗനോടുകൂടിയാണ് ഈ ശീലം നമ്മുടെ നാട്ടിൽ ഏറെ പടർന്നു പിടിച്ചത് എന്ന് തന്നെ പറയാം.. പണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കണ്ണ് ചീത്തയാകും എന്ന് പറഞ്ഞു കൊണ്ടിരുന്ന അമ്മമാർ തന്നെ ഇന്ന് കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ ഏല്പിക്കുന്ന സ്ഥിതിയിലേക് മാറിയിരിക്കുന്നു. ഇത് പലപ്പോഴും നമ്മുടെ കുട്ടികളുടെ ഭാവിയെ പോലും ബാധിക്കുന്ന തരത്തിൽ ഭീകരമായ അവസ്ഥകൾക്ക് കാരണമാകുന്നു. മാനസിക പ്രേശ്നങ്ങൾ പോലെ തന്നെ ആരോഗ്യ പ്രശ്നങ്ങളും ഒട്ടും വിരളമല്ല


മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ എങ്ങനെ തിരിച്ചറിയാം??


മൊബൈൽ ഫോണിന്റെ ഉപയോഗം ശരീരത്തിൽ നിരവധി ആരോഗ്യപ്രേശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എങ്കിലും അവ ചില വാർണിങ് സൈൻ അഥവാ സൂചനകൾ പ്രകടമാക്കിയേക്കാം.

അവ ഇതൊക്കെയാണെന്ന് നോക്കു


1. കഴുത്തു വേദന

ഒരുപാട് നേരം കുനിഞ്ഞിരുന്ന് ഫോൺ ഉപയോഗിക്കുമ്പോൾ കഴുത്തിലെ പേശികളിൽ അമിതമായ സമ്മർദ്ദം അനുഭവപ്പെടുകയും ഇത് പേശിക്ലമം പോലുള്ള അവസ്ഥകളിൽ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ കഴുത്തിലെ അസ്ഥികളുടെ തേയ്മാനം, ഡിസ്ക് രോഗങ്ങൾ എന്നിവയ്ക്കും കാരണമായേക്കാവുന്ന ഒന്നാണ് ഇത്.


2. തലവേദന

കണ്ണിനു ചുറ്റുമായോ തലയുടെ ഏതെങ്കിലും വശത്തു മാത്രമായോ വേദന അനുഭവപ്പെടാം. മസിൽ ടെൻഷൻ, കണ്ണിനേൽക്കുന്ന ആഘാതങ്ങൾ, ക്ലസ്റ്റർ ഹെഡ് ഏയ്ക്ക് എന്നിങ്ങനെ ഇതിന്റെ കാരണങ്ങൾ പലതാകാം. കൂടാതെ മൈഗ്രൈൻ പോലെയുള്ള അസുഖങ്ങൾ ഉള്ളവർക്ക് അത് വർധിക്കാനും കാരണമായേക്കാം

3. കണ്ണിനു ചുറ്റുമുള്ള വേദന

ഒരു കണ്ണിൽ മാത്രമായോ, രണ്ട് കണ്ണിനും ചേർന്നോ വേദന അനുഭവപ്പെടാം. മൊബൈൽ ഫോൺ കണ്ണിന് നേരിട്ട് ഏൽപ്പിക്കുന്ന ആഘാതം, മസിൽ സ്പാസം, എന്നിങ്ങനെയുള്ള കാരണങ്ങളാൽ കണ്ണുവേദന അനുഭവപ്പെടാം

4. ടെക്സ്റ്റ്‌ നെക്ക് സിന്ധ്രോം

കഴുത്തിലും കൈക്കുഴയ്ക്കും ഇടയിലുള്ള ഭാഗത്തു നീരും വേദനയും അനുഭവപ്പെടുക, കഴുത്തിൽ വേദന ഉണ്ടാകുക, കണ്ണ് വേദന, തലവേദന, കൈകളിലേക്കുള്ള തരിപ്പും പെരുപ്പും എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ


5. നടുവേദന

മൊബൈൽ ഫോണിന്റെ ഉപയോഗം ഒരുപാട് അധികരിക്കുമ്പോഴാണ് ഈ ലക്ഷണം കണ്ടു വരുന്നത്. മേൽപ്പറഞ്ഞ ലക്ഷണങ്ങളെ എല്ലാം അവഗണിച്ചു കഴിഞ്ഞതിനു ശേഷമാണ് ഈ രോഗലക്ഷണം രോഗിയിൽ പ്രകടമാക്കുന്നത്

ഇവകൂടാതെ വിഷാദ രോഗവും അമിത ഉത്കണ്ട എന്നിങ്ങനെയുള്ള മാനസിക പ്രശ്നങ്ങളും അമിത മൊബൈൽ ഉപയോഗം ഉണ്ടാക്കുന്നുണ്ട്.


ചികിത്സ


മൊബൈൽ ഫോണിന്റെ ഉപയോഗം കുറയ്ക്കുകയും സംഭവിച്ചിരിക്കുന്ന ആരോഗ്യ പ്രേശ്നങ്ങൾ ഉടനടി അംഗീകൃത ഫിസിയോതെറാപ്പി വിദഗ്ദന്റെ അടുത്ത് നിന്നും ഉപദേശം തേടുകയുമാണ് ആദ്യം ചെയ്യേണ്ടത്. വ്യായാമങ്ങളും ചികിത്സയും മറ്റ് പൊടിക്കൈകളുമെല്ലാം ഫിസിയോതെറാപ്പി വിദഗ്ദന്റെ നിർദേശപ്രേകാരം മാത്രം ചെയ്യുക. മൊബൈൽ ഫോണിന്റെ ഉപയോഗം പോലെത്തന്നെ ഓൺലൈൻ വൈദ്യൻമാരും സ്വയം ചികിത്സയും ഏറി കൊണ്ടിരിക്കുന്ന കാലഘട്ടം ആണ് ഇന്ന്. രോഗലക്ഷണങ്ങൾ എന്തെങ്കിലും പ്രെത്യക്ഷപ്പെട്ടാൽ ഉടനെ സാമൂഹ്യ മാധ്യമങ്ങലിലോ ഓൺലൈനിലോ രോഗങ്ങൾ കണ്ടെത്താനും അതിലെ പൊടികൈകകൾ പ്രേയോഗിയ്ക്കാനുമാണ് കൂടുതൽ പേരും ശ്രമിക്കുന്നത് എന്നാൽ ഇതിലെ ദൂഷ്യ വശങ്ങളെ കുറിച്ച് ഇക്കൂട്ടർ ചിന്തിക്കുന്നില്ല എന്നതാണ് സത്യം.. ഗൂഗിൾ സെർച് വേർഡ് ഉപയോഗിച്ച് വർക്ക്‌ ചെയ്യുന്ന ഒരു സെർച് എൻജിൻ ആണെന്നുള്ള സത്യം മറന്ന് നമ്മളിൽ പലരും രോഗനിർണായതിനായി ഗൂഗിളിനെയോ യാഹുവിനെയോ ഒക്കെ ആശ്രയിക്കുമ്പോൾ മുറിവൈദ്യൻ ആളെ കൊല്ലും എന്ന പഴമക്കാരുടെ വാക്കുകൾ മാത്രം ആലോചിക്കുക.


തയ്യാറാക്കിയത്




Dr.Gayathri Rajeevan

Senior consultant Physiotherapist ,

Rebounds physiotherapy and rehabilitation center

BPT,MPT (Cardiorespiratory),MIAP






contact us on +919645620541, +918138848296


30 views0 comments

Recent Posts

See All

Comments


bottom of page